2011, മാർച്ച് 3, വ്യാഴാഴ്‌ച

thanal

ഒരു തളിര്....
ഒരു പാവം തളിര്.....
തീയില്‍ കുരുതതെന്നഹങ്കരിച്ചിട്ടും...
ഒരു ചെറു ചൂടേറ്റു വാടാന്‍ തുടങ്ങിയപ്പോള്‍ ,
ഒരു പക്ഷി .....
ഒരു പാവം പക്ഷി ..
സ്നേഹത്തിന്‍ ചിറകു വിടര്‍ത്തി വിടര്‍ത്തി ..
തളര്‍ന്നു തുടങ്ങിയൊരു പക്ഷി
ആ തളിരിനു തണലേകി....!
തളിരോ.....
ആ തൂവെള്ളതൂവലുകള്‍ ഭേദിച്ച്
വീണ്ടും ചൂടിലേക്കെത്തി നോക്കി......!!!

2008, ഡിസംബർ 22, തിങ്കളാഴ്‌ച

കാന്ത(ന്ധ)പുരം....

തന്നില്‍ വിശ്വാസമില്ലാത്തതിനാല്‍
അവനവളെ മൂടിപുതപ്പിച്ചു...
അതിലുപരി അവളെ വിശ്വാസമില്ലാത്തതിനാല്‍
മറ്റു മൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍
അവനവളെ പൊതിഞ്ഞു കൊണ്ടുനടന്നു....
ഇതിലൂടെ ചെയ്യുന്നതിതാണ് ;
അവന്‍ കാരണം പറഞ്ഞു:
"കൈതണ്ടയും, കണങ്കാലും,
കഴുത്തും, ചെവിയും കണ്ടാല്‍
മറ്റു മൃഗങ്ങള്‍ക്ക് ഭ്രാന്തിളകും ....
അതിനാല്‍ ഞാനവള്‍ക്ക് എല്ലാം കാണാനും, കേള്‍ക്കാനുമുള്ള
സ്വാതന്ത്ര്യം കൊടുത്തു...
എല്ലാം സഹിക്കാനും അനുഭവിക്കാനുമുള്ള
സ്വാതന്ത്ര്യം കൊടുത്തു...
ബുദ്ധിമൂത്ത സ്നേഹംമൂത്ത,പതിവ്രതകളായ സ്ത്രീകള്‍
അതിന് ശേഷം പര്‍ധ ധരിച്ചു വ്യഭിചാരതിനിറങ്ങി...!
വാക്ക് കൊണ്ടു പ്രതികരിക്കുന്നതിനെക്കാള്‍ നല്ലത്
പ്രവര്തികൊണ്ടാനെന്നു പുതിയ കുറിയെടത് താത്രിമാര്‍ മനസിലാക്കിയിരിക്കും....!!!

2008, നവംബർ 2, ഞായറാഴ്‌ച

സ്നേഹം

എത്ര പിച്ചിച്ചീന്തി കാണിച്ചാലും നിങ്ങള്‍ പറയും ഹായ് എന്ത് നല്ല ചെമ്പരുത്തി പൂവ്....